Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 25-02-26 10:00:00
  • To : 25-02-26 11:30:00
  • February 25, 2026

അമല ക്യാൻസർ ആശുപത്രിക്ക് പട്ടയം കൈമാറി

അമല ക്യാൻസർ ആശുപത്രി ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്ന് കിടക്കുന്ന റവന്യൂ പുറമ്പോക്ക് ഭൂമിയുടെ പട്ടയം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ അമല ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ സി. എം. ഐക്ക് കൈമാറി. അമലയിൽ വെച്ച് നടന്ന ചടങ്ങിൽ ദേവമാതാ പ്രൊവിൻഷ്യൽ ഫാ.ഡോ. ജോസ് നന്തിക്കര അധ്യക്ഷ വഹിച്ചു.തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ (എൽ. എ ) ജ്യോതി എം. സി, തഹസിൽദാർ ടി. ജയശ്രീ, ജോയിൻ ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ എന്നിവർ പ്രസംഗിച്ചു. വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയ കൈമാറ്റം ആണ് റവന്യൂ വകുപ്പിന്റെ ശ്രദ്ധാപൂർവ്വമായ ഇടപെടലിലൂടെ സാധ്യമായത്.