Please select from the following:
അമല മെഡിക്കൽ കോളേജിൽ പദ്മഭൂഷൻ ഫാദർ ഗബ്രിയേൽ സെൻട്രൽ ലൈബ്രറി, അമല കോളേജ് ഓഫ് അലയ്ഡ് ഹെൽത്ത് സയൻസ്, എൻഡിഎൽഎ ക്ലബ്ബ് എന്നിവ ചേർന്ന് വിദ്യാർത്ഥികളുടെ വൈകാരിക പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളെയും സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ലോല ദാസ് ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ലൈബ്രേറിയൻ പ്രൊഫസർ ഡോ. എ. ടി. ഫ്രാൻസിസ്, സീനിയർ ലൈബ്രേറിയന്മാരായ ലിറ്റി വി.ജെ, ഗ്ലാഡിസ് ജോർജ്, അസോസിയേറ്റ് പ്രൊഫസർ അരുൾ വിൻസെന്റ്, സൈക്യാട്രിസ്റ്റ ഡോ.എൽസ കെ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.