Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 07-11-26 03:30:00
  • To : 07-11-26 04:30:00
  • November 07, 2026

അമലയില്‍ ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് ഇഞ്ചുറി ആന്‍ഡ് റീഹാബിലിറ്റേഷന്‍ ക്ലിനിക് ആരംഭിച്ചു.

അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഇന്‍റഗ്രേറ്റഡ് സ്പോര്‍ട്സ് ഇഞ്ചുറി ആന്‍ഡ് റീഹാബിലിറ്റേഷന്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം കേരള ട്രാന്‍സ്പോര്‍ട് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ് നിര്‍വഹിച്ചു. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഓര്‍ത്തോ & സ്പൈന്‍ റോബോട്ടിക് സര്‍ജറി, ഫിസിയോ തെറാപ്പി, ആയുര്‍വേദ എന്നീ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് കേരളത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക് അമലയില്‍ ആരംഭിച്ചിട്ടുളത്. ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി. എം. ഐ., ഓര്‍ത്തോ & സ്പൈന്‍ റോബോട്ടിക് സര്‍ജ്ജറി മേധാവി ഡോ.സ്കോട്ട് ചാക്കോ ജോണ്‍, പി.എം.ആര്‍. വിഭാഗം മേധാവി ഡോ.ആഷ എലിസബത്ത്, ആയുര്‍വേദ കണ്‍സള്‍ട്ടന്‍റ് ഡോ. കെ.രോഹിത്ത്  എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പി.എം.ആര്‍. വിഭാഗത്തിന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിന്‍റെ ഉദ്ഘാടനാവും  നടത്തി.