- February 08, 2026
അമലയിൽ ചീഫ് നേഴ്സിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനം
അമല മെഡിക്കൽ കോളേജിൽ നടത്തിയ ചീഫ് നേഴ്സിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനം നെക്സസ് -26 ന്റെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് സി. എൻ. ഒ.ആർക്കിടെക്റ്റ് ഓഫ് നേഴ്സിംഗ് കൾചർ എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്കഷനിൽ അമലയിലെ ഡോ. ഡിജോ ഡേവിസ് മോഡറേറ്റർആയിരുന്നു ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ചീഫ് നേഴ്സിങ് ഓഫീസർമാർ അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു അമലയിലെ ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത എം.എസ്.ജെ പരിപാടികൾക്ക് നേതൃത്വം നൽകി